ചമതച്ചാൽ-വാതിൽമട റോഡ് തകർന്നു
1489377
Monday, December 23, 2024 3:54 AM IST
ചമതച്ചാൽ: പയ്യാവൂർ പഞ്ചായത്തിലെ ചമതച്ചാൽ-വാതിൽമട റോഡ് തകർന്നു. മൂന്നു കിലോമീറ്ററോളം വരുന്ന റോഡിന്റെ പലയിടത്തും കുണ്ടും കുഴിയുമായി തകർന്ന് കിടക്കുകയാണ്. വലിയ തോതിൽ വിള്ളലുണ്ടായ റോഡ് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷണിയായി.
പ്രധാനമന്ത്രിയുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം നടത്തിയത്. റോഡിന്റെ നിർമാണത്തിന് ശേഷം തകർന്ന ഭാഗങ്ങൾ അറ്റകുറ്റപ്പണി നടത്തണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.