കരോൾഗാന മത്സരം സംഘടിപ്പിച്ചു
1489379
Monday, December 23, 2024 3:54 AM IST
പെരുമ്പടവ്: വൈഎംസിഎ പെരുമ്പടവ് യൂണിറ്റിന്റെ നേതൃത്വത്തിൽ "ജിംഗിൾ ബെൽസ്' കരോൾഗാന മത്സരം സംഘടിപ്പിച്ചു. സിനിമ സംവിധായകൻ ചന്ദ്രൻ നരിക്കോട് ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പെരുമ്പടവ് യൂണിറ്റ് പ്രസിഡന്റ് ബെന്നി ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു.
പെരുമ്പടവ് ഇടവക അസിസ്റ്റന്റ് വികാരി ഫാ. മാത്യു ചെമ്പ്ലായിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വൈഎംസിഎ കണ്ണൂർ സബ് റീജണൽ ചെയർമാൻ ബെന്നി ജോൺ മുഖ്യാതിഥിയായിരുന്നു.
പെരിഞ്ചല്ലൂർ സംഗീതസഭ സ്ഥാപകൻ വിജയി നീലകണ്ഠൻ സമ്മാനദാനം നിർവഹിച്ചു. സിംഫോണിയ കണ്ണൂർ ഒന്നാം സമ്മാനം കരസ്ഥമാക്കി. സ്പിരിച്വൽ ടീം കണ്ണൂരും, എസ്എൻസി മാട്ടൂലും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.