മ​ണ​ക്ക​ട​വ്: മൂ​രി​ക്ക​ട​വി​നെ ചീ​ക്കാ​ടു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പു​ഴ​യ്ക്ക് കു​റു​കെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​പ്പാ​ത്ത് നി​ർ​മി​ച്ചു. തു​ട​ർ​ച്ച​യാ​യി 21 -ാമ​ത്തെ വ​ർ​ഷ​മാ​ണ് ച​പ്പാ​ത്ത് നി​ർ​മി​ച്ച് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ക്കു​ന്ന​ത്.

ചീ​ക്കാ​ട് ഉ​ണ്ണി​മി​ശി​ഹ പ​ള്ളി വി​കാ​രി ഫാ. ​ജോ​മി​ഷ് നൂ​റ​മ്മാ​ക്ക​ൽ നേ​തൃ​ത്വം ന​ല്കി പ​ണി​ക​ൾ​ക്ക് ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ, ട്ര​സ്റ്റി​മാ​ർ, ചീ​ക്കാ​ട് വി​ക​സ​ന സ​മി​തി പ്ര​വ​ർ​ത്ത​ക​ർ, നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തു.​ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ ചീ​ക്കാ​ട് വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​പ്പാ​ത്തി​ന്‍റെ ഒ​രുവ​ശം റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്തി​രു​ന്നു.​

മൂ​രി​ക്ക​ട​വ് പു​ഴ​ക്ക് റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് നി​ർ​മി​ക്ക​ണ​മെ​ന്ന് പ​തി​റ്റാ​ണ്ടു​ക​ളാ​യി ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും അ​ധി​കാ​രി​ക​ൾ തി​രി​ഞ്ഞു നോ​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് നാ​ട് ഒ​റ്റ​ക്കെ​ട്ടാ​യി ത​ങ്ങ​ളു​ടെ സ​ഞ്ചാ​ര മാ​ർ​ഗം സു​ഗ​മ​മാ​ക്കി​യ​ത്.