ട്രെയിനിൽ കയറുന്നതിനിടെ കാൽ വഴുതി വീണ് യാത്രികന് ദാരുണാന്ത്യം
1488729
Friday, December 20, 2024 10:20 PM IST
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ട് യാത്രികന് ദാരുണാന്ത്യം. എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് കയറാൻ ശ്രമിക്കുന്നതിനിടെ കമ്പിൽ പാട്ടയം സ്വദേശി ചെറിയകുഞ്ഞിക്കണ്ടിലകത്ത് ഹൗസിൽ പി. കാസിം (62) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.50 ഓടെയാണു സംഭവം.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലാണ് അപകടമുണ്ടായത്. ഏറനാട് ട്രെയിനിൽ നിന്നിറങ്ങി ഇന്റർസിറ്റി എക്സ്പ്രസ് കയറുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.
സംസ്കാരം പിന്നീട്. ഭാര്യ: ഫാത്തിമ. മക്കൾ: താഹിറ, നസീറ. മരുമക്കൾ: സൈഫു ദ്ധീൻ, അനസ്. സഹോദരങ്ങൾ: പരേതരായ അബ്ദുള്ള ഹാജി, മുഹമ്മദ് ഹാജി.