നീന്തൽ പരിശീലകനെ ആദരിച്ചു
1488419
Thursday, December 19, 2024 7:56 AM IST
നെല്ലിക്കുറ്റി: സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ നീന്തൽ പരിശീലകനും സംസ്ഥാനതല മത്സരങ്ങളിൽ വിജയിയുമായ സാവിയോ ഇടയാടിയിലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.മാത്യു ഓലിയ്ക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ സിബി ഫ്രാൻസിസ്, സൈജു ഇലവുങ്കൽ, റീന സജി, മജി മാത്യു എന്നിവർ പ്രസംഗിച്ചു. നീന്തൽ മത്സരത്തിൽ വിജയിച്ച കുട്ടി വിദ്യാർഥികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.