അപകടത്തിൽ പരിക്കേറ്റ മുക്കാളി സ്വദേശി പുതുച്ചേരിയിൽ മരിച്ചു
1488982
Saturday, December 21, 2024 10:20 PM IST
മാഹി: പുതുച്ചേരിയിലെ ആദ്യകാല ഹോട്ടലുടമയും ദീർഘകാലമായി പുതുച്ചേരിയിൽ താമസിച്ചുവരികയും ചെയ്യുന്ന വടകര മുക്കാളി കല്ലാമല സ്വദേശി മണപ്പാട്ടിൽ താഴെകുനിയിൽ നാരായണൻ (82) പുതുച്ചേരിയിൽ അന്തരിച്ചു.
റോഡപകടത്തെ തുടർന്ന് പുതുച്ചേരി ജിപ്മർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എഴുപതുകളിൽ പോണ്ടിച്ചേരി ലപോർത്ത സ്ട്രീറ്റിൽ രമ എന്ന പേരിൽ നടത്തിവന്നിരുന്ന ഹോട്ടൽ പോണ്ടിച്ചേരി മലയാളികളുടെ ഇടയിൽ പ്രശസ്തമായിരുന്നു. മക്കൾ: ബീന, ബിന്ദു. മരുമക്കൾ: കുമാർ, രഞ്ജിത്ത്.