റെയ്ഡ്കോ ഓണക്കിറ്റ് വിതരണോദ്ഘാടനം നാളെ
റെയ്ഡ്കോ ഓണക്കിറ്റ് വിതരണോദ്ഘാടനം നാളെ
Thursday, July 25, 2024 1:44 AM IST
ക​​ണ്ണൂ​​ർ: റെ​​യ്ഡ്കോ കേ​​ര​​ള ലി​​മി​​റ്റ​​ഡി​​ന്‍റെ സ​​ബ്സി​​ഡി​​യോ​​ടുകൂ​​ടി​​യ ഓ​​ണ​​ക്കി​​റ്റ് വി​​ത​​ര​​ണപ​​ദ്ധ​​തി നാ​​ളെ വൈ​​കു​​ന്നേ​​രം മൂ​​ന്നി​​ന് കേ​​ര​​ള ബാ​​ങ്ക് ഹാ​​ളി​​ൽ മ​​ന്ത്രി ക​​ട​​ന്ന​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. 1000 രൂ​​പ വി​​ല വ​​രു​​ന്ന 22 നി​​ത്യോ​​പ​​യോ​​ഗ സാ​​ധ​​ന​​ങ്ങ​​ള​​ട​​ങ്ങി​​യ ഭ​​ക്ഷ്യ​​ക്കി​​റ്റാ​​ണ് റെ​​യ്ഡ്കോ വി​​പി​​ണി​​യി​​ലെ​​ത്തി​​ക്കു​​ന്ന​​തെ​​ന്ന് റെ​​യ്ഡ്കോ അ​​ധി​​കൃ​​ത​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

ഓ​​ണ​​ക്കി​​റ്റ് വാ​​ങ്ങു​​ന്ന​​വ​​ർ​​ക്ക് കി​​റ്റി​​ലു​​ള​​ള കൂ​​പ്പ​​ണി​​ലൂ​​ടെ ആ​​ക​​ർ​​ഷ​​ക​​മാ​​യ സ​​മ്മാ​​ന​​ങ്ങ​​ളും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. സ്വ​​ർ​​ണ​​നാ​​ണ​​യം, എ​​ൽ​​ഇ​​ഡി ടി​​വി, ഫ്രി​​ഡ്ജ്, സെ​​മി ഓ​​ട്ടോ​​മാ​​റ്റി​​ക് വാ​​ഷിം​​ഗ് മെ​​ഷീ​​ൻ, 25 പേ​​ർ​​ക്ക് റെ​​യ്ഡ്കോ ഭ​​ക്ഷ്യ​​ക്കി​​റ്റ് എ​​ന്നി​​വ​​യാ​​ണ് സ​​മ്മാ​​ന​​ങ്ങ​​ൾ. ഇ​​തോ​​ടെ​​പ്പം10000 പേ​​ർ​​ക്ക് തൊ​​ഴി​​ൽ ല​​ഭ്യ​​മാ​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്ന രീ​​തി​​യി​​ൽ ഭ​​ക്ഷ്യോ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണ​​ത്തി​​നു​​ള്ള പ​​ദ്ധ​​തി​​യും റെ​​യ്ഡ്കോ ആ​​വി​​ഷ്ക​​രി​​ക്കു​​ന്നു​​ണ്ട്.


ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി കേ​​ര​​ള​​ത്തി​​ലെ എ​​ല്ലാ​​ വീ​​ടു​​ക​​ളി​​ലും റെ​​യ്ഡ്കോ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ എ​​ത്തി​​ക്കു​​മെ​​ന്നും ഒ​​രു വ്യ​​ക്തി​​ക്ക് 1000 രൂ​​പ​​യെ​​ങ്കി​​ലും വ​​രു​​മാ​​ന​​മു​​ണ്ടാ​​ക്കാ​​ൻ ഇ​​തു​​വ​​ഴി ക​​ഴി​​യു​​മെ​​ന്നും റെ​​യ്ഡ്കോ അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.

പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ റെ​​യ്ഡ്കോ ചെ​​യ​​ർ​​മാ​​ൻ എം. ​​സു​​രേ​​ന്ദ്ര​​ൻ, റെ​​യ്ഡ്കോ സി​​ഇ​​ഒ വി. ​​ര​​തീ​​ശ​​ൻ, എം. ​​ച​​ന്ദ്ര​​ൻ, ബി​​സി​​ന​​സ് ഡെ​​വ​​ല​​പ്മെ​​ന്‍റ് മാ​​നേ​​ജ​​ർ സി.​​എ​​ച്ച്. വി​​നീ​​ഷ്, മി​​ന്നു​​ഷ് ആ​​ർ. ര​​മേ​​ഷ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.