പ്രോ ​റാ​റ്റാ പ്ര​കാ​രം പി​എ​ഫ് പെ​ന്‍​ഷ​ന്‍: സ​ര്‍​ക്കു​ല​ര്‍ ചോ​ദ്യം ചെ​യ്തു ഹ​ര്‍​ജി
പ്രോ ​റാ​റ്റാ പ്ര​കാ​രം പി​എ​ഫ് പെ​ന്‍​ഷ​ന്‍:  സ​ര്‍​ക്കു​ല​ര്‍ ചോ​ദ്യം ചെ​യ്തു  ഹ​ര്‍​ജി
Friday, March 1, 2024 2:28 AM IST
കൊ​​​ച്ചി: 2014 സെ​​​പ്റ്റം​​​ബ​​​ര്‍ ഒ​​​ന്നി​​​നു​​ശേ​​​ഷം വി​​​ര​​​മി​​​ച്ച​​​വ​​​ര്‍​ക്കും പി​​​എ​​​ഫ് പെ​​​ന്‍​ഷ​​​ന്‍ പ്രോ ​​​റാ​​​റ്റാ പ്ര​​​കാ​​​രം നി​​​ശ്ച​​​യി​​​ച്ചു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്ന പ്രൊ​​​വി​​​ഡ​​​ന്‍റ് ഫ​​​ണ്ട് അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ സ​​​ര്‍​ക്കു​​​ല​​​ര്‍ ചോ​​​ദ്യം ചെ​​​യ്തു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി.

ഉ​​​യ​​​ര്‍​ന്ന പി​​​എ​​​ഫ് പെ​​​ന്‍​ഷ​​​നുവേ​​​ണ്ടി ഓ​​​പ്ഷ​​​ന്‍ ന​​​ല്‍​കി തു​​​ക പെ​​​ന്‍​ഷ​​​ന്‍ ഫ​​​ണ്ടി​​​ലേ​​​ക്ക് അ​​​ട​​​ച്ച​​​വ​​​ര്‍​ക്കും പ്രോ ​​​റാ​​​റ്റാ പ്ര​​​കാ​​​രം പെ​​​ന്‍​ഷ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ കേ​​​ര​​​ള ഇ​​​ന്‍​ഡ​​​സ്ട്രി​​​യ​​​ല്‍ ഇ​​​ന്‍​ഫ്രാ​​​സ്ട്ര​​​ക്ച​​​റ​​​ല്‍ ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് കോ​​​ര്‍​പ​​​റേ​​​ഷ​​​നി​​​ല്‍നി​​​ന്നു വി​​​ര​​​മി​​​ച്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി വി.​​​ആ​​​ര്‍. ബാ​​​ലു​​​വാ​​​ണ് ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്.


ഈ ​​​രീ​​​തി​​​യി​​​ല്‍ പെ​​​ന്‍​ഷ​​​ന്‍ നി​​​ശ്ച​​​യി​​​ച്ചാ​​​ല്‍ അ​​​ര്‍​ഹ​​​മാ​​​യ​​​തി​​​നേ​​​ക്കാ​​​ള്‍ കു​​​റ​​​ഞ്ഞ തു​​​ക​​​യാ​​​കും പെ​​​ന്‍​ഷ​​​ന്‍ ല​​​ഭി​​​ക്കു​​​ക​​​യെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ഹ​​​ര്‍​ജി. ഉ​​​യ​​​ര്‍​ന്ന പെ​​​ന്‍​ഷ​​​ന്‍ ല​​​ഭി​​​ക്കാ​​​ന്‍ ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ 28.29 ല​​​ക്ഷം രൂ​​​പ ​അ​​​ട​​​ച്ചാ​​​ല്‍ മാ​​​സം എ​​​ത്ര രൂ​​​പ പെ​​​ന്‍​ഷ​​​നാ​​​യി ല​​​ഭി​​​ക്കു​​​മെ​​​ന്ന് അ​​​റി​​​യി​​​ക്കാ​​​ന്‍ പി​​എ​​​ഫ് അ​​​ഥോ​​​റി​​​റ്റി​​​ക്ക് കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.