തട്ടിപ്പ്; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികൾ അറസ്റ്റില്‍
Thursday, February 29, 2024 2:28 AM IST
കൊച്ചി: 80 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയശേഷം ഒളിവില്‍പ്പോയ കോണ്‍ഗ്രസ്-എസ് മുന്‍ നേതാവ് രമ്യ ഷിയാസും ഭര്‍ത്താവും അറസ്റ്റില്‍.
ചൊവ്വാഴ്ച വൈകുന്നേരം കുമ്പളം ടോള്‍ പ്ലാസയില്‍ വച്ച് ചേരാനല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.എസ്. റെനീഷിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം ഇവരുടെ വാഹനം തടഞ്ഞുനിര്‍ത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരേ മൂന്നു കേസുകളാണ് നിലവിലുള്ളത്.
കഴിഞ്ഞ ജനുവരിയില്‍ 12പേരില്‍നിന്നായി 80 ലക്ഷം രൂപ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. 10 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെയാണു പലരില്‍നിന്നായി ഇവര്‍ തട്ടിയത്. മുഖ്യമന്ത്രിയുടെ കാറിന് മുന്നില്‍നിന്നും ഫോട്ടോയെടുത്ത് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു രമ്യയുടെ തട്ടിപ്പ്.