എംപി ഫണ്ട് നല്കുന്നതില് അവഗണന: ഭീം മിഷന്
Thursday, February 29, 2024 12:32 AM IST
കൊച്ചി: എംപി ഫണ്ടുകൾ നൽകുന്നതിൽ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിനു നേരേ അവഗണന കാണിക്കുകയാണെന്ന് ഭീം മിഷന് പ്രവര്‍ത്തകര്‍ പത്രസമ്മേനത്തില്‍ ആരോപിച്ചു.
എംപിമാരുടെ പ്രാദേശിക വികസന ഫണ്ടുകളില്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട തുക ചെലവഴിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തി. കേരളത്തിലെ 36 എംപിമാരും പട്ടികവിഭാഗങ്ങളില്‍ നിന്നുള്ള മൂന്ന് എംപിമാരും പട്ടികവിഭാഗത്തിന് അവകാശപ്പെട്ട തുക ചെലവഴിച്ചില്ല.
എംപി ഫണ്ടില്‍നിന്നു പട്ടികജാതി വികസനത്തിനായി 15 ശതമാനം തുകയും പട്ടികവര്‍ഗ വികസനത്തിനായി 7.5 ശതമാനം തുകയും ചെലവഴിക്കണം. പട്ടികജാതി-പട്ടികവര്‍ഗ വികസനത്തിനായി 78.30 കോടി രൂപ ചെലവഴിക്കേണ്ട സ്ഥാനത്ത് 13.71 കോടി രൂപ മാത്രമാണു ചെലവഴിച്ചത്.
64.59 കോടി രൂപ നഷ്ടപ്പെട്ടു. പദ്ധതിനിര്‍വഹണത്തില്‍ പുലര്‍ത്തുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും പട്ടികവിഭാഗങ്ങളോടുള്ള എംപി ഫണ്ടിന്റെ അവഗണന അവസാനിപ്പിക്കമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ജനറല്‍ കണ്‍വീനര്‍ സജി കെ. ചേരമന്‍, അജി എം. ചാലാക്കേരി, വി.പി. സ്വാമിനാഥന്, സുരേഷ് പി. തങ്കപ്പന്, കോളിയൂര്‍ ജി. ഗോപി, എം.എ. ഷാജന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.