കെസിബിസി അഖണ്ഡ ബൈബിള്‍ പാരായണം തുടങ്ങി
Tuesday, December 5, 2023 2:47 AM IST
കൊച്ചി: കെസിബിസി ബൈബിൾ കമ്മീഷന്റെ നേതൃത്വത്തിൽ അഖണ്ഡ ബൈബിള്‍ പാരായണം ഇരിങ്ങാലക്കുടയിലെ തേശേരി പള്ളിയിൽ തുടങ്ങി.
രാത്രിയും പകലും തുടർച്ചയായി 110 മണിക്കൂറാണ് ബൈബിൾ പാരായണം. മൂന്നിന് വൈകുന്നേരം ഏഴിന് ആരംഭിച്ച അഖണ്ഡ ബൈബിള്‍ പാരായണം എട്ടിനു രാവിലെ ഏഴിന് അവസാനിക്കും.
കെസിബിസി വൈസ് ചെയര്മാന് ബിഷപ് മാർ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ കെസിബിസി ബൈബിള്‍ കമ്മീഷന് സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, ഫാ. ഡിബിന്‍ ഐനിക്കല്‍, ഫാ. സീമോന്‍ കാഞ്ഞുതറ തുടങ്ങിയവർ പങ്കെടുത്തു.