തുല്യസംവരണം വേണം: ആര്‍ച്ച്ബിഷപ് ഡോ. കളത്തിപ്പറമ്പില്‍
Monday, December 4, 2023 1:36 AM IST
കൊച്ചി: എല്ലാ വിഭാഗം ജനങ്ങള്‍ക്കും അര്‍ഹമായ നീതി ലഭ്യമാക്കാന്‍ ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും തുല്യമായ സംവരണം ഏര്‍പ്പെടുത്തണമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആവശ്യപ്പെട്ടു. ലത്തീന്‍ കത്തോലിക്ക ദിനാചരണവും കെആര്‍എല്‍സിസി അവാര്‍ഡ് വിതരണവും എറണാകുളം ഉണ്ണിമിശിഹാ പള്ളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. അതിരൂപത ജനജാഗരത്തിന്റെ പൊതുസമ്മേളനം വരാപ്പുഴ അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു കല്ലിങ്കല്‍ ഉദ്ഘാടനം ചെയ്തു.
ടി.ജെ. വിനോദ് എംഎല്‍എ, വികാരി ജനറാള്‍മാരായ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, മോണ്‍. സെബാസ്റ്റ്യന്‍ വാസ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, സിഎസ്എസ് ദേശീയ പ്രസിഡന്റ് ബെന്നി പാപ്പച്ചന്, കെസിവൈഎം സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന, കെഎല്‍സിഡബ്ല്യു സംസ്ഥാന പ്രസിഡന്റ് ഷേര്‍ളി സ്റ്റാന്‍ലി, ഫാ. തോമസ് തറയില്‍, പി.ജെ. തോമസ്, ഷിബു ജോസഫ്, പുഷ്പ ക്രിസ്റ്റി, ഫാ.എബിജിന്‍ അറക്കല്‍, ബിജു ജോസി തുടങ്ങിയവര്‍ പ്രസംഗിച്ചു.