"റോബിന്' പൂട്ടിട്ടു; പെർമിറ്റ് റദ്ദാക്കി
Thursday, November 30, 2023 1:56 AM IST
തിരുവനന്തപുരം: റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനങ്ങൾ നടത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് ഗതാഗത സെക്രട്ടറി ബസിന്റെ പെർമിറ്റ് റദ്ദാക്കിയത്.
2023 ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി. കോഴിക്കോട് സ്വദേശിയായ കെ. കിഷോർ എന്നയാളിന്റെ പേരിലാണ് ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്.