സാന്പത്തിക പ്രതിസന്ധി: അടിയന്തര ധവളപത്രം പുറപ്പെടുവിക്കണമെന്ന് കെ. സുധാകരൻ
Thursday, November 30, 2023 1:15 AM IST
തിരുവനന്തപുരം: കേരളത്തെ കേന്ദ്രം സാന്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രം പണം നൽകുന്നില്ലെന്നതു വ്യാജ പ്രചാരണമാണെന്നു കേന്ദ്രധനമന്ത്രി നിർമല സീതാരാമനും പരസ്പരം പഴിചാരുന്ന പശ്ചാത്തലത്തിൽ നിജസ്ഥിതി കണ്ടെത്താൻ സംസ്ഥാന സർക്കാർ അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
കേരത്തിന്റെ ഗുരുതര സാന്പത്തിക പ്രതിസന്ധിയുടെ വ്യക്തമായ ചിത്രം ജനങ്ങൾ അടിയന്തരമായി അറിയേണ്ടതുണ്ട്.
സാന്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് ജനങ്ങൾക്കുള്ള ആനുകൂല്യങ്ങളാണ് നിഷേധിക്കുന്നത്. നികുതി പിരിവിൽ വലിയ വീഴ്ച വരുത്തിയതോടെ സംസ്ഥാനത്തിനു മുന്നോട്ടു പോകാൻ വലിയ തോതിൽ കടമെടുക്കേണ്ടി വന്നുവെന്നും സുധാകരൻ ആരോപിച്ചു.