ഡാ​ള​സി​ൽ ദേ​ശീ​യ വ​ടം​വ​ലി മ​ത്സ​രം ഇ​ന്ന്
Saturday, June 22, 2024 5:26 PM IST
പി.പി.ചെറിയാൻ
ഡാ​ള​സ്: ഡാ​ള​സി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്, ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ എ​ജു​ക്കേ​ഷ​ൻ സെ​ന്‍റ​ർ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ വ​ടം​വ​ലി മ​ത്സ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും

1976 ആ​രം​ഭി​ച്ച കേ​ര​ള അ​സോ​സി​യേ​ഷ​ൻ ആ​ദ്യ​മാ​യാ​ണ് ഒ​രു നാ​ഷ​ണ​ൽ വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ 10 മ​ണി മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴ് വ​രെ​യാ​ണ് ആ​വേ​ശ​ക​ര​മാ​യ മ​ത്സ​രം ന​ട​ക്കു​ന്ന​ത്.

ഗാ​ർ​ലാ​ൻ​ഡ് സി​റ്റി​യി​ലു​ള്ള സെ​ന്‍റ് തോ​മ​സ് കാ​ത്ത​ലി​ക്ക് ച​ർ​ച്ച് പാ​ർ​ക്കിം​ഗ് ലോ​ട്ടി​ലാ​ണ് മ​ത്സ​രം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും പു​രു​ഷ​ന്മാ​രു​ടെ ഒ​ന്പ​ത് ടീ​മു​ക​ളും വ​നി​ത​ക​ളു​ടെ മൂ​ന്ന് ടീ​മു​ക​ളു​മാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ന്യൂ​യോ​ർ​ക്ക്, ഷി​ക്കാ​ഗോ തു​ട​ങ്ങി മ​റ്റു പ​ല സ്റ്റേ​റ്റു​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ പ​റ​ഞ്ഞു. ചെ​ണ്ട​മേ​ള​വും ബൈ​ക്ക് റാ​ലി​യും ഫു​ഡ് കോ​ർ​ട്ടു​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും ചേ​ർ​ന്നു​ള്ള ഒ​രു മു​ഴു​നീ​ള മാ​മാ​ങ്ക​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.

മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി 3,000 ഡോ​ള​റും ര​ണ്ടാം സ​മ്മാ​ന​മാ​യി 2,000 ഡോ​ള​റും മൂ​ന്നാം സ​മ്മാ​ന​മാ​യി 1,000 ഡോ​ള​റും നാ​ലാം സ​മ്മാ​ന​മാ​യി 5,00 ഡോ​ള​റും ല​ഭി​ക്കും. എ​ല്ലാ​വ​രെ​യും വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി ഐ​സി​ഇ​സി പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി മ​ഞ്ജി​ത് കൈ​നി​ക്ക​ര എ​ന്നി​വ​ർ അ​റി​യി​ച്ചു.