ചാലക്കുടി നഗരസഭ കൗൺസിൽ: മ​ഴ​ക്കാ​ല ശു​ചീക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​നെ പൂ​ർ​ത്തി​യാ​ക്ക​ൻ ന​ഗ​ര​സ​ഭ
Tuesday, April 30, 2024 7:40 AM IST
ചാ​ല​ക്കു​ടി:​ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ന​തുഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് അ​ടി​യ​ന്തി​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​വാ​ൻ ന​ഗ​ര​സ​ഭായോ​ഗം തീ​രു​മാ​നി​ച്ചു. മെ​റ്റീ​രി​യ​ൽ ക​ള​ക‌്ഷ​ൻ സെ​ന്‍ററി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. ആ​ർ​ആ​ർഎ​ഫിന്‍റെ ​പ്ര​വ​ർ​ത്ത​നം ഉ​ട​ൻ ആ​രം​ഭി​ക്കു​വാ​നും തീ​രു​മാ​നി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ ത​ട​സം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ന​ഗ​ര​സ​ഭ​യു​ടെ ത​ന​തുഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഈ ​പ്ര​വൃത്തി അ​ടി​യ​ന്തര​മാ​യി ന​ട​ത്താ​ൻ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു.

ന​ഗ​ര​സ​ഭ​യി​ലെ പ്ര​ധാ​ന തോ​ടു​ക​ളും കാ​ന​ക​ളും യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള 15 ല​ക്ഷം രൂ​പ​യു​ടെ പ്ര​വൃ​ത്തി​യാ​ണ് അ​ടി​യ​ന്തര​മാ​യി ന​ട​ത്തു​ക. ഇ​തി​നാ​വ​ശ്യ​മാ​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ൽനി​ന്നും പ്ര​ത്യേ​കാ​നു​മ​തി വാ​ങ്ങി അ​ടി​യ​ന്ത​ര​മാ​യി ഈ ​പ്ര​വൃത്തി പൂ​ർ​ത്തി​യാ​ക്കാ​ൻ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു.

മ​ഴ​ക്കാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്തരപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 10 താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കും. ന​ഗ​ര​സ​ഭ​യു​ടെ മെ​റ്റീ​രി​യ​ൽ ക​ള​ക‌്ഷ​ൻ സെ​ന്‍റ​റി​ൽ കോ​മ്പൗ​ണ്ടി​ൽ കി​ട​ന്നി​രു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളി​ൽ തീ​പി​ടിത്തം ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ, ഇ​വി​ട​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കാ​ൻ വേ​ണ്ട അ​ടി​യ​ന്തര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു.

ഹ​രി​ത ക​ർ​മസേ​ന ക​ള​ക്ട് ചെ​യ്യു​ന്ന മാ​ലി​ന്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ത​രം​തി​രി​ക്കു​ന്ന​തി​നും അ​താ​തു സ​മ​യ​ങ്ങ​ളി​ൽ ത​ന്നെ ഇ​തു നീ​ക്കംചെ​യ്യു​ന്ന​തി​നും വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ എംസിഎ​ഫിന്‍റെ ​നി​ർ​മാണം ന​ട​ത്താ​നും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നും കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു. ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.