ആ​ൽ​ഫാ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന് ആം​ബു​ല​ൻ​സ് കൈ​മാ​റി എം​എ​ൽ​എ
Tuesday, April 30, 2024 7:40 AM IST
പാ​ല​പ്പെ​ട്ടി: ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി എ​ട​മു​ട്ടം കേ​ന്ദ്ര​മാ​ക്കി ആ​രോ​ഗ്യ- സേ​വ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ൽ​ഫാ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ആ​ൻ​ഡ് ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന് 18 ല​ക്ഷം രൂ​പ​യു​ടെ ആം​ബു​ല​ൻ​സ് കൈ​മാ​റി. 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ നാ​ട്ടി​ക നി​യോ​ജകമ​ണ്ഡ​ലം എം​എ​ൽ​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ടിൽനി​ന്നും അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് ആം​ബു​ല​ൻ​സ് വാ​ങ്ങി​യ​ത്.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ രോ​ഗി​ക​ളെ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ക്കു​ന്ന​തി​നും ഡയാ​ലി​സി​സ് രോ​ഗി​ക​ളെ സ്ഥാ​പ​ന​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും കൊ​ണ്ടുപോ​കു​ന്ന​തി​നും ആം​ബു​ല​ൻ​സ് സേ​വ​നം ആ​വ​ശ്യ​മാ​യ ഘ​ട്ട​ത്തി​ലാ​ണ് സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും ആം​ബു​ല​ൻ​സ് അ​നു​വ​ദി​ച്ച​ത്.

സി.​സി.​ മു​കു​ന്ദ​ൻ എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. വ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ത്ത് അ​ധ്യ​ക്ഷ​നാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​എ​ൻ. ​ഷി​നി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​ ആ​ൽ​ഫാ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ചെ​യ​ർ​മാ​ൻ കെ.എം. നൂ​റു​ദ്ദീ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. പ്ര​സാ​ദ്, എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ച​ന്ദ്ര​മോ​ഹ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വ​സ​ന്ത ദേ​വ​ലാ​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം മ​ണി ഉ​ണ്ണി​കൃ​ഷ്ണ​ൻ, സെ​ന്‍റർ ഡ​യ​റ​ക്ട​ർ സു​രേ​ഷ്, ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ്് പി.​എ​ഫ്. ജോ​യ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​നുശേ​ഷം ആ​ൽ​ഫാ ഡ​യാ​ലി​സി​സ് സെ​ന്‍റർ രോ​ഗി​ക​ളെ​യും എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു.

മ​ണ്ഡ​ല​ത്തി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു സ​ർ​ക്കാ​രു​മാ​യി ചേ​ർ​ന്നുനി​ന്ന് പ​ര​മാ​വ​ധി സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.