വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​രി​മൊ​ത്ത വ്യാ​പാ​രി മ​രി​ച്ചു
Saturday, April 27, 2024 10:27 PM IST
ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ൽ അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന ടാ​ങ്ക​ർ ലോ​റി ത​ട്ടി ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​നാ​യ അ​രി​മൊ​ത്ത​വ്യാ​പാ​രി മ​രി​ച്ചു. നീ​റി​ക്കോ​ട് പൈ​നാ​ട​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ മാ​ത്യു​വി​ന്‍റെ മ​ക​ൻ ആ​ന്‍റ​ണി (49) ആ​ണ് മ​രി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ടാ​ങ്ക​ർ ലോ​റി ആ​ലു​വ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ദേ​ശീ​യ പാ​ത​യി​ൽ മു​ട്ട​ത്ത് സെ​വ​ൻ ബ്ര​ദേ​ഴ്സ് അ​രി മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ പാ​ർ​ട്ണ​റാ​യ ആ​ന്‍റ​ണി സ്ഥാ​പ​ന​മ​ട​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ൾ ഇ​ന്ന​ലെ വൈ​കി​ട്ട് 6.50ഓ​ടെ താ​യ്ക്കാ​ട്ടു​ക​ര കെ​എ​സ്ആ​ർ​ടി​സി ഗാ​രേ​ജി​നും ക​ന്പ​നി​പ്പ​ടി​ക്കും ഇ​ട​യി​ൽ മെ​ട്രോ പി​ല്ല​ർ 91ന് ​സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

ടാ​ങ്ക​ർ ലോ​റി ബു​ള്ള​റ്റി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ത​ല​യ​ടി​ച്ചു​വീ​ണ ആ​ന്‍റ​ണി​യെ ഉ​ട​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ലോ​റി ത​ട്ടി​യാ​ണോ അ​പ​ക​ട​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ആ​ലു​വ പോ​ലീ​സ് അ​റി​യി​ച്ചു.

സം​സ്കാ​രം ഇ​ന്ന് 3.30ന് ​നീ​റി​ക്കോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. മാ​താ​വ്: റോ​സി. ഭാ​ര്യ: ലി​ബി. മ​ക്ക​ൾ: ആ​ൽ​ബി​ൻ, ലെ​ന.