ഇ​ന്നു ക​ലാ​ശ​ക്കൊ​ട്ട്
Wednesday, April 24, 2024 4:27 AM IST
കോ​​ട്ട​​യം: ര​​ണ്ടു മാ​​സ​​ത്തെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​നു സ​​മാ​​പ​​നം കു​​റി​​ച്ച് ഇ​​ന്ന് ക​​ലാ​​ശ​​ക്കൊ​​ട്ട്. യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജി​​ന്‍റെ പ്ര​​ചാ​​ര​​ണ ക​​ലാ​​ശ​​ക്കൊ​​ട്ട് ഇ​​ന്ന് ഉ​​ച്ച​​യ്ക്ക് 2.30 മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം ആ​​റു വ​​രെ ന​​ട​​ക്കും.

ബസേലിയസ് കോളജ് ജം​​ഗ്ഷ​​നി​​ല്‍ നി​​ന്നാ​​രം​​ഭി​​ച്ച് കെ​​കെ റോ​​ഡ് വ​​ഴി സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​നി​​ലൂ​​ടെ ഗാ​​ന്ധി സ്‌​​ക്വ​​യ​​റി​​ല്‍ സ​​മാ​​പി​​ക്കും. വാ​​ദ്യ​​മേ​​ള​​ങ്ങ​​ളും ബൈ​​ക്ക് റാ​​ലി​​യും ക​​ലാ​​രൂ​​പ​​ങ്ങ​​ളും ഓ​​ട്ടോ​​റി​​ക്ഷ റാ​​ലി​​യു​​മു​​ണ്ട്.

എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍റെ റോ​​ഡ് ഷോ ​​രാ​​വി​​ലെ പു​​തു​​പ്പ​​ള്ളി​​യി​​ല്‍​നി​​ന്ന് ആ​​രം​​ഭി​​ക്കും. വൈ​​കു​​ന്നേ​​രം റോ​​ഡ് ഷോ ​​കോ​​ട്ട​​യ​​ത്തെ​​ത്തും. തു​​ട​​ര്‍​ന്ന് തി​​രു​​ന​​ക്ക​​ര​​യി​​ല്‍ രാ​​ജീ​​വ് ഗാ​​ന്ധി കോ​​പ്ലം​​ക്‌​​സി​​നു​​സ​​മീ​​പം ക​​ലാ​​ശ​​ക്കൊ​​ട്ട്. ക​​ലാ​​ശ​​ക്കൊ​​ട്ടി​​ല്‍ സ്ഥാ​​നാ​​ര്‍​ഥി​​യും പ്ര​​മു​​ഖ നേ​​താ​​ക്ക​​ളും പ​​ങ്കെ​​ടു​​ക്കും. 5,000ത്തി​​ലേ​​റെ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ കൊ​​ട്ടി​​ക്കാ​​ലാ​​ശ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കും. വാ​​ദ്യ​​മേ​​ള​​ങ്ങ​​ളും നാ​​ട​​ന്‍ ക​​ലാ​​രൂ​​പ​​ങ്ങ​​ളും കൊ​​ട്ടി​​ക്ക​​ലാ​​ശ​​ത്തി​​ന് മി​​ഴി​​വേ​​കും. എ​​ല്‍​ഡി​​വൈ​​എ​​ഫ് നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇ​​രു​​ച​​ക്ര വാ​​ഹ​​ന റാ​​ലി​​യു​​മു​​ണ്ട്.

എ​​ന്‍​ഡി​​എ സ്ഥാ​​നാ​​ര്‍​ഥി തു​​ഷാ​​ര്‍ വെ​​ള്ളാ​​പ്പ​​ള്ളി​​യും റോ​​ഡ് ഷോ​​യ്ക്കു​​ശേ​​ഷം തി​​രു​​ന​​ക്ക​​ര​​യി​​ല്‍ ക​​ലാ​​ശ​​ക്കൊ​​ട്ട് ന​​ട​​ത്തും. തു​​റ​​ന്ന വാ​​ഹ​​ന​​ത്തി​​ലെ​​ത്തു​​ന്ന സ്ഥാ​​നാ​​ര്‍​ഥി​​യെ വാ​​ദ്യ​​മേ​​ള​​ങ്ങ​​ളു​​ടെ​​യും അ​​ക​​മ്പ​​ടി​​യോ​​ടെ സ്വീ​​ക​​രി​​ക്കും. ഡി​​ജെ​​യും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.