തി​രു​വ​ല്ല ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു
Wednesday, June 26, 2024 4:21 AM IST
തി​രു​വ​ല്ല: ന​ഗ​ര​സ​ഭ​യിലെപാ​ലി​യേ​ക്ക​ര - കാ​ട്ടു​ക്ക​ര റോ​ഡി​ന്‍റെ ശോ​ച്യാവ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മി​തി അം​ഗ​ങ്ങ​ൾ മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും മ​ണി​ക്കൂ​റു​ക​ളോ​ളം ഉ​പ​രോ​ധി​ച്ചു.

ര​വി പ്ര​സാ​ദ്, ജോ​ബി പി.​തോ​മ​സ്, പി.​ജി. സു​രേ​ഷ്, ജോ​ൺ വ​ർ​ക്കി, സ​ന്തോ​ഷ് പാ​ലി​യേ​ക്ക​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 27 നു ​മു​മ്പ് മ​രാ​മ​ത്ത് പ​ണി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി ഉ​റ​പ്പ് ന​ൽ​കി​യ​തി​നെത്തു​ട​ർ​ന്ന് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു.