വി​വി​പാ​റ്റി​ലെ ചി​ഹ്നം മാ​റി​യെ​ന്ന പ​രാ​തി: ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന്
Saturday, April 27, 2024 3:22 AM IST
പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കു​മ്പ​ഴ വ​ട​ക്ക് ഒ​ന്നാം ബൂ​ത്തി​ല്‍ വി​വി​പാ​റ്റി​ല്‍ ചി​ഹ്നം മാ​റി വോ​ട്ട് വീ​ണ​തെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. വീ​ണ്ടും വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് പ​രാ​തി​ക്കാ​രി​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ടെ​സ്റ്റ് വോ​ട്ട് ചെ​യ്യു​ന്ന​തി​ന് അ​വ​സ​രം ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​തെ പ​രാ​തി​ക്കാ​രി പി​ന്മാ​റി. കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ മാ​ത്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക്രി​മി​ന​ല്‍ ന​ട​പ​ടി പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.