ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്ത​ല്‍; ഡി​സി​സി നേ​തൃ​യോ​ഗം നാ​ളെ
Monday, May 6, 2024 3:57 AM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്ത​ലി​നാ​യി കെ​പി​സി​സി നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി നേ​തൃ​യോ​ഗം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ​ത്ത​നം​തി​ട്ട രാ​ജീ​വ് ഭ​വ​നി​ല്‍ ചേ​രും.

പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ​സ​മി​തി അം​ഗം പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍, ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ന്‍റോ ആ​ന്‍റ​ണി, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​എം. ന​സീ​ര്‍, പ​ഴ​കു​ളം മ​ധു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബൂ​ത്തു​ക​ളി​ല്‍​നി​ന്നു​ള്ള പോ​ളിം​ഗ് വി​ശ​ദാം​ശ​ങ്ങ​ള്‍, പോ​ളിം​ഗ് ശ​ത​മാ​നം കു​റ​യാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ എ​ന്നി​വ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യും.

മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍, ജി​ല്ല​യി​ല്‍​നി​ന്നു​ള്ള കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​ര്‍, കെ​പി​സി​സി അം​ഗ​ങ്ങ​ള്‍, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​മു​വേ​ല്‍ കി​ഴ​ക്കു​പു​റം അ​റി​യി​ച്ചു.

നേ​തൃ​യോ​ഗ​ത്തി​നു​ശേ​ഷം ബ്ലോ​ക്ക്, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ള്‍ വി​ളി​ച്ചു ചേ​ര്‍​ത്ത് ബൂ​ത്തു​ത​ല​ത്തി​ല്‍ വോ​ട്ട് ചെ​യ്യാ​ത്ത​വ​രു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്താ​ന്‍ കെ​പി​സി​സി നി​ർ​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.