ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ‘വി​ഷ​ന്‍-2030’ ശി​ല്പ​ശാ​ല
Friday, May 17, 2024 4:03 AM IST
കോ​ഴ​ഞ്ചേ​രി: ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴ​ഞ്ചേ​രി​യി​ല്‍ സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് മാ​ര്‍​ത്തോ​മ്മ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ശി​ല്പ​ശാ​ല രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ചെ​യ​ര്‍​മാ​ന്‍ കെ.​എം. നൂ​ര്‍​ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ഷ​ന്‍ -2030 പ​ത്ത​നം​തി​ട്ട ജി​ല്ലാ ഡ​യ​റ​ക്ട​ര്‍ എ​സ്.​ബി. പ്ര​സാ​ദ്, ഇ​ല​ന്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ത്യു, ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ക​മ്യൂ​ണി​റ്റി ഡ​യ​റ​ക്ട​ര്‍ സു​രേ​ഷ് ശ്രീ​ധ​ര​ന്‍,

വി​ഷ​ന്‍ -2030 സ്റ്റേ​റ്റ് കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ അം​ജി​ത്കു​മാ​ര്‍, ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ എ​ബി​ന്‍ മാ​ത്യു സാം ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.