ബാ​റി​ലെ സം​ഘ​ർ​ഷ​ത്തി​നി​ടെ യു​വാ​വി​ന്‍റെ ചു​ണ്ട് ക​ടി​ച്ചു​പ​റി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Sunday, May 5, 2024 4:15 AM IST
റാ​ന്നി: ബാ​റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ യു​വാ​വി​ന്‍റെ ചു​ണ്ട് ക​ടി​ച്ചു​പ​റി​ക്കു​ക​യും മൂ​ക്കു​പൊ​ത്തി​പ്പി​ടി​ച്ച് ശ്വാ​സ​മെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലെ​ത്തി​ച്ച് മ​ർ​ദി​ക്കു​ക​യും ചെ​യ്ത​തി​ന് ര​ണ്ടു​പേ​രെ റാ​ന്നി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

റാ​ന്നി പ​ഴ​വ​ങ്ങാ​ടി ക​രി​കു​ളം മു​ക്കാ​ലു​മ​ൺ തു​ണ്ടി​യി​ൽ വി​ശാ​ഖി(32)​നാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. വ​ട​ശേ​രി​ക്ക​ര ചെ​റു​കു​ള​ഞ്ഞി മ​ധു​രം​കോ​ട് വീ​ട്ടി​ൽ വി​ഷ്ണു​കു​മാ​ർ (30), പ​ഴ​വ​ങ്ങാ​ടി ഐ​ത്ത​ല താ​ഴ​ത്തേ​തി​ൽ ജേ​ക്ക​ബ് തോ​മ​സ് (31) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ട്ടി​യ​പ്പാ​റ​യി​ലെ റാ​ന്നി ഗേ​റ്റ് ബാ​റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്നാ​ണ് യു​വാ​വി​ന് മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് സം​ഭ​വം. ബാ​റി​ന്‍റെ കൗ​ണ്ട​റി​ൽ​നി​ന്ന വി​ശാ​ഖി​നെ മു​ൻ​വി​രോ​ധം കാ​ര​ണം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ ത​ള്ളി​മാ​റ്റി​യ​പ്പോ​ൾ ഇ​രു​വ​രും ചേ​ർ​ന്ന് പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ എ​ത്തി​ച്ച് വി​ശാ​ഖി​നെ വ​ടി​യെ​ടു​ത്ത് മ​ർ​ദി​ക്കു​ക​യും തു​ട​ർ​ന്ന് ഭി​ത്തി​യോ​ടു ചേ​ർ​ത്തു വ​ച്ച് മു​ഖം അ​മ​ർ​ത്തി​പ്പി​ടി​ച്ച് ശ്വാ​സം മു​ട്ടി​ക്കു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ വി​ഷ്ണു ചു​ണ്ട് ക​ടി​ച്ചു​പ​റി​ക്കു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു. വാ​യു​ടെ വ​ല​തു​വ​ശം മു​റി​ഞ്ഞു​പോ​യി. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട വി​ശാ​ഖി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി റാ​ന്നി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ബാ​റി​നു സ​മീ​പ​ത്തു​ത​ന്നെ ആ​ക്ര​മ​ണ​കാ​രി​ക​ളാ​യി​നി​ന്ന ഇ​രു​വ​രെ​യും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പോ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി. ര​ണ്ടാം പ്ര​തി സ​ഞ്ച​രി​ച്ച മോ​ട്ടോ​ർ സൈ​ക്കി​ൾ, അ​ടി​ക്കാ​നു​പ​യോ​ഗി​ച്ച മു​ള​വ​ടി എ​ന്നി​വ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഇ​രു​വ​രും റാ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ര​ണ്ടു​വീ​തം കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.