യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി ഉ​ണ​ങ്ങി​യ മ​ര​ച്ചി​ല്ല​ക​ൾ
Saturday, May 4, 2024 4:04 AM IST
അ​ടൂ​ർ: ഉ​ണ​ങ്ങി​യ മ​ര​ച്ചി​ല്ല​ക​ൾ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. പ​ഴ​യ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ലെ വ​ലി​യ മ​ര​ത്തി​ലെ ഉ​ണ​ങ്ങി​യ ശി​ഖ​ങ്ങ​ളാ​ണ് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്.

ഏ​റെ നാ​ളാ​യി ഇ​ത് ഉ​ണ​ങ്ങി നി​ല്ക്കു​ക​യാ​ണ്. വേ​ന​ൽ​മ​ഴ ശ​ക്തി പ്രാ​പി​ക്കു​മ്പോ​ൾ ഉ​ണ​ങ്ങി​യ ചി​ല്ല മ​ഴ​യി​ൽ കു​തി​ർ​ന്ന് നി​ലം​പൊ​ത്താ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. യാ​ത്ര​ക്കാ​രു​മാ​യി ബ​സു​ക​ൾ ക​ട​ന്നു​പോ​കു​ന്ന പാ​ത​യി​ലാ​ണ് മ​ര​ച്ചി​ല്ല​ക​ൾ ഭീ​ഷ​ണി​യാ​യി മാ​റി​യി​ട്ടു​ള്ള​ത്.

നി​ര​വ​ധി കാ​ൽ​ന​ട​യാത്രക്കാ​രും ഇ​തി​ന​ടി​യി​ലൂ​ടെ ദി​വ​സ​വും യാ​ത്ര ചെ​യ്യു​ന്നു​ണ്ട്. ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​രി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കേ​ണ്ട​വ​രു​ടെ വ​ഴി ഇ​താ​ണ്.
മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, ലാ​ബു​ക​ൾ, മ​റ്റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ഈ ​ഭാ​ഗ​ത്തു​ണ്ട്. അ​പ​ക​ട​ഭീ​ഷ​ണി​യാ​യി​ട്ടും മ​ര​ച്ചി​ല്ല​ക​ൾ മു​റി​ച്ചു​മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.