പ​രാ​തി​ക​ള്‍ കൃ​ത്യ​സ​മ​യ​ത്ത് പ​രി​ഹ​രി​ച്ചു: ജി​ല്ലാ ക​ള​ക്ട​ര്‍
Saturday, April 27, 2024 3:22 AM IST
പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച​ത് സു​ഗ​മ​മാ​യി സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് ജ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​ക​മാ​യെ​ന്ന് വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല ബൂ​ത്തു​ക​ളി​ല്‍ പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നു​വെ​ങ്കി​ലും അ​വ കൃ​ത്യ​സ​മ​യ​ത്ത് പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് വി​വ​ര​ങ്ങ​ള്‍ ത​ത്സ​മ​യം അ​റി​യി​ക്കു​വാ​നും നി​രീ​ക്ഷി​ക്കു​വാ​നും ക​ള​ക്ട​റേ​റ്റി​ല്‍ സ​ജ്ജീ​ക​രി​ച്ച ഇ​ല​ക്‌​ഷ​ന്‍ വാ​ര്‍​റൂം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പൂ​ര്‍​ണ​തൃ​പ്ത​നെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ 808 ബൂ​ത്തു​ക​ളി​ല്‍ ത​ത്സ​മ​യ വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.