കോ​ഴി​ക​ളെ അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു​കൊ​ന്നു
Monday, May 13, 2024 4:45 AM IST
പേ​രാ​മ്പ്ര: നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്തി​ലെ വാ​ളൂ​ർ വെ​ള്ള​റ​കോ​ട്ട് പു​ഷ്പ​വ​ല്ലി​യു​ടെ കോ​ഴി​ഫാ​മി​ൽ കൂ​ട്ടി​ലി​ട്ട കോ​ഴി​ക​ളെ അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു​കൊ​ന്നു. രാ​വി​ലെ തീ​റ്റ കൊ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് കൂ​ടി​ന് പു​റ​ത്ത് മു​റി​വേ​റ്റു കോ​ഴി​ക​ൾ ച​ത്തു കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്.

125 ഓ​ളം കോ​ഴി​ക​ളു​ണ്ടാ​യി​രു​ന്ന​താ​യും ബാ​ക്കി​യാ​യ​ത് മൂ​ന്ന് കോ​ഴി​ക​ൾ മാ​ത്ര​മാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. വ​നം വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.