ശോ​ഭീ​ന്ദ്ര വാ​രാ​ച​ര​ണ​ത്തി​ന് സ​മാ​പ​നം
Wednesday, June 12, 2024 5:14 AM IST
കു​റ്റ്യാ​ടി: മ​ര​ങ്ങ​ളും ചെ​ടി​ക​ളും ന​ടു​ക എ​ന്ന​തി​ല​ല്ല അ​വ​യെ പ​രി​പാ​ലി​ക്കു​ന്ന​തി​ലാ​ണ് ശ്ര​ദ്ധ​യും ജാ​ഗ്ര​ത​യും കാ​ണി​ക്കേ​ണ്ട​തെ​ന്ന് പ​രി​സ്ഥി​തി മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക പ്ര​ഫ. കു​സു​മം ജോ​സ​ഫ്.

"ഗു​രു​വി​നെ പ​ക​രാം, പ്ര​കൃ​തി​യെ കാ​ക്കാം' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി രൂ​പീ​ക​രി​ച്ച പ്ര​ഫ. ശോ​ഭീ​ന്ദ്ര​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ ശോ​ഭീ​ന്ദ്ര വാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ​രി​സ്ഥി​തി സം​ഗ​മം കു​റ്റ്യാ​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. കു​റ്റ്യാ​ടി ഐ​ഡി​യ​ൽ പ​ബ്ലി​ക് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വ​ട​യ​ക്ക​ണ്ടി നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ക്ഷി നി​രീ​ക്ഷ​ക​ൻ ഡോ. ​അ​ബ്ദു​ള്ള പാ​ലേ​രി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ട്ടു​മാ​വി​ൻ തൈ​ക​ൾ ദേ​ശീ​യ കൃ​ഷി പു​ര​സ്കാ​ര ജേ​താ​വ് കെ.​ബി.​ആ​ർ. ക​ണ്ണ​ൻ വി​ത​ര​ണം ചെ​യ്തു. ച​ന്ദ്ര​ൻ ആ​പ്പ​റ്റ​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഫൗ​ണ്ടേ​ഷ​ൻ ട്ര​ഷ​റ​ർ എം. ​ഷ​ഫീ​ക്ക്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​എം. സാ​ദി​ഖ്,

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​ന്നോ​ത്ത് അ​ബ്ദു​ൾ​സ​ലാം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹാ​ഫി​സ് പൊ​ന്നേ​രി, ല​ത്തീ​ഫ് കു​റ്റി​പ്പു​റം, പി. ​ശാ​ന്ത, കെ. ​ഷം​സു​ദ്ദീ​ൻ, അം​ബു​ജാ​ക്ഷ​ൻ ബെ​ൽ​മ​ണ്ട്, ക​രു​ണാ​ക​ര​ൻ കു​റ്റ്യാ​ടി, ആ​ഖി​ഫ് അ​ലി​ഖാ​ൻ, ഹ​ന ഫാ​ത്തി​മ, ജ​ലീ​ൽ കു​റ്റ്യാ​ടി, സി.​എം. അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.