സി​ൽ​വ​ർ ഹി​ൽ​സി​ൽ വി​ജ​യ​ദി​നം ആ​ഘോ​ഷി​ച്ചു
Thursday, June 13, 2024 5:44 AM IST
കോ​ഴി​ക്കോ​ട്: സി​ൽ​വ​ർ ഹി​ൽ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ സെ​ക്ക​ൻ​ഡ​റി, സീ​നി​യ​ർ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ സി​ബി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന "വി​ജ​യ​ദി​നം 2024’ ആ​ഘോ​ഷി​ച്ചു. 99 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ജി​യ സൂ​സ​ണ്‍ പ​ത്താം​ക്ലാ​സി​ലും 97.8 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എ​സ്. അ​ലീ​ന പ​ന്ത്ര​ണ്ടാം ക്ലാ​സി​ലും ഈ ​വ​ർ​ഷം സ്കൂ​ൾ ടോ​പ്പ​ർ​മാ​രാ​യി.

ഇ​ന്ത്യ​ൻ കോ​സ്റ്റ്ഗാ​ർ​ഡ് (ബേ​പ്പൂ​ർ) ക​മാ​ന്‍​ഡിം​ഗ് ഓ​ഫീ​സ​ർ ക​മാ​ൻ​ഡ​ന്‍റ് സ​ന്ദീ​പ് സിം​ഗ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി. സി​ൽ​വ​ർ ഹി​ൽ​സ് ഗ്രൂ​പ്പ് മാ​നേ​ജ​ർ ഫാ. ​അ​ഗ​സ്റ്റി​ൻ കെ. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​ൽ​വ​ർ ഹി​ൽ​സ് പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​ള​പ്പു​ര​യി​ൽ സ​ന്ദേ​ശം ന​ൽ​കി. അ​ക്കാ​ദ​മി​ക് കോ​ഡി​നേ​റ്റ​ർ അ​ദി​തി ചാ​റ്റ​ർ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​സു​രേ​ഷ്കു​മാ​ർ, സ്കൂ​ൾ ടോ​പ്പ​ർ​മാ​രെ പ്ര​തി​നി​ധീ​ക​രി​ച്ച് ജൈ​ത്ര, എ​സ്. അ​ലീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം കൈ​വ​രി​ച്ച നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.