പേ​രാ​മ്പ്ര റൈ​സ് വി​പ​ണി​യി​ലി​റ​ക്കി
Wednesday, June 12, 2024 5:14 AM IST
പേ​രാ​മ്പ്ര: പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പേ​രാ​മ്പ്ര കൃ​ഷി​ഭ​വ​ന്‍റെ​യും മേ​ൽ നോ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കി​യ പ​ര​മ്പ​രാ​ഗ​ത നെ​ല്ല് പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​യി​ലൂ​ടെ അ​ന​ശ്വ​ര സം​ഘം വി​ള​യി​ച്ചെ​ടു​ത്ത ര​ക്ത​ശാ​ലി നെ​ല്ല് പേ​രാ​മ്പ്ര റൈ​സ് എ​ന്ന ബ്രാ​ൻ​ഡി​ൽ വി​പ​ണി​യി​ലി​റ​ക്കി. ആ​ദ്യ വി​ല്പ​ന പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് വി.​കെ. പ്ര​മോ​ദ് നി​ർ​വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ശ്രീ​ല​ജ പു​തി​യെ​ടു​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ മി​നി പൊ​ൻ​പ​റ, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ കെ.​കെ. പ്രേ​മ​ൻ, പി. ​ജോ​ന, കെ.​കെ. അ​മ്പി​ളി, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ സി.​കെ. അ​ശോ​ക​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ ത​ണ്ടൊ​റ​പാ​റ, സം​ഘം പ്ര​തി​നി​ധി പ​ത്മ​ജ​ൻ, കൃ​ഷി ഓ​ഫീ​സ​ർ നി​സാം അ​ലി, അ​ന​ശ്വ​ര സം​ഘം പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ, കെ. ​ഐ​ശ്വ​ര്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.