വൈ​ദ്യു​തി പു​നഃ​സ്ഥാ​പ​ിക്കാൻ മി​നി​സ്റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​രും രംഗത്ത്
Thursday, June 13, 2024 5:44 AM IST
കൂ​മ്പാ​റ: മ​ല​യോ​ര മേ​ഖ​ല​യാ​യ കൂ​മ്പാ​റ​യി​ൽ പേ​മാ​രി​യി​ൽ വൈ​ദ്യു​ത വി​ത​ര​ണ ശൃം​ഖ​ല​യ്ക്കാ​കെ നാ​ശം വി​ത​ച്ച​പ്പോ​ൾ ഫീ​ൽ​ഡ് ജീ​വ​ന​ക്കാ​ർ​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി മി​നി​സ്റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​രും രം​ഗ​ത്തി​റ​ങ്ങി.

കോ​ഴി​ക്കോ​ട് കൂ​മ്പാ​റ സെ​ക്ഷ​നി​ലെ സീ​നി​യ​ർ സൂ​പ്ര​ണ്ട് (ഇ​ൻ ചാ​ർ​ജ്) അ​മ്പി​ളി​യും കാ​ഷ്യ​ർ അ​ൽ​ഫോ​ൻ​സ​യു​മാ​ണ് വൈ​ദ്യു​തി ത​ട​സം പ​രി​ഹ​രി​ക്കാ​ൻ ഫീ​ൽ​ഡ് ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം രം​ഗ​ത്ത് ഇ​റ​ങ്ങി​യ​ത്.

ഇ​വ​രു​ടെ ചി​ത്രം കെ​എ​സ്ഇ​ബി ഫേ​സ് ബു​ക്കി​ൽ പ​ങ്കു​വ​യ്ക്കു​ക​യും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു.