ഗ​താ​ഗ​ത കു​രു​ക്കി​ല്‍ മു​ങ്ങി ദേ​ശീ​യപാ​ത
Wednesday, June 12, 2024 5:14 AM IST
കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യു​ടെ പ്ര​വൃ​ത്തി ഗ​താ​ഗ​ത കു​രു​ക്കി​നി​ട​യാ​ക്കു​ന്നു. വെ​ങ്ങ​ളം, തി​രു​വ​ങ്ങൂ​ർ, പൂ​ക്കാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ദേ​ശീ​യ പാ​ത​നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ മ​ഴ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ന്നു.​റോ​ഡി​ലെ​ക്ക് മ​ഴ​വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ പ​തു​ക്കെ​യാ​ണ് പോ​വു​ന്ന​ത്.​

റോ​ഡ് മു​ഴു​വ​ൻ ത​ക​ർ​ന്ന് കു​ഴി രൂ​പ പ്പെ​ട്ട​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര ഒ​ച്ചി​ഴ​യും വേ​ഗ​ത്തി​ലാ​ണ്. ദേ​ശീ​യ​പാ​ത​യു​ടെ പ്ര ​വൃ​ത്തി​യു​ടെ അ​പാ​ക​മാ​ണ് റോ​ഡി​ൽ കു​ഴി രൂ​പ​പ്പെ​ട്ട​തും ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​വു​ന്ന​തും . ഇ​ത് പ​രി​ഹ​രി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​വാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ണ്ട്.