കൂ​ട്ടു​കാ​ര്‍ ഒ​പ്പം നി​ന്ന​പ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​ക്ക് കി​ട്ടി​യ​ത് ത​ല​ചാ​യ്ക്കാ​നൊ​രി​ടം
Saturday, June 29, 2024 5:43 AM IST
മ​ഞ്ചേ​രി: സ്‌​കൂ​ള്‍ പി​ടി​എ​യു​ടെ "ഒ​പ്പം' പ​ദ്ധ​തി​യി​ല്‍ കൂ​ട്ടു​കാ​ര്‍ കൈ​കോ​ര്‍​ത്ത​പ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​ക്ക് ല​ഭി​ച്ച​ത് താ​മ​സി​ക്കാ​നൊ​രു വീ​ട്. മ​ഞ്ചേ​രി ഗ​വ. ബോ​യ്‌​സ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക്കാ​ണ് പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കി​യ​ത്. മ​ഞ്ചേ​രി പു​ല്ല​ഞ്ചേ​രി പ്ര​ദേ​ശ​ത്ത് ആ​റ് സെ​ന്‍റ് സ്ഥ​ല​ത്ത് ഓ​ല​മേ​ഞ്ഞ ഒ​റ്റ​മു​റി​യി​ലാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​യും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്.

മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​മു​ള്ള​വ​ര്‍​ക്ക് സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് വീ​ടു ല​ഭി​ക്കു​മെ​ങ്കി​ലും ആ​റ് സെ​ന്‍റ് ഉ​ള്ള​ത് കു​ടും​ബ​ത്തി​ന് വി​ന​യാ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പി​ടി​എ മു​ന്‍ ക​യ്യെ​ടു​ത്ത് ര​ക്ഷി​താ​ക്ക​ളെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​ണി​നി​ര​ത്തി ന​ട​ത്തി​യ പ​രി​ശ്ര​ത്തി​ല്‍ ര​ണ്ടു ദി​വ​സം കൊ​ണ്ട് ഫ​ണ്ട് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

50 രൂ​പ​യു​ടെ പ​ത്തു വീ​തം കൂ​പ്പ​ണു​ക​ള്‍ ഓ​രോ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ഏ​ല്പി​ച്ചു. പ​ല​രും കൂ​ടു​ത​ല്‍ കൂ​പ്പ​ണു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​യ​ത്. പ​ല​രും കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ കൂ​ടി സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്ത​തോ​ടെ അ​ഞ്ച് മാ​സം കൊ​ണ്ട് 760 ച​തു​ര​ശ്ര അ​ടി​യി​ലു​ള്ള വീ​ട് ത​യാ​റാ​യി. വീ​ടി​ന്‍റ് താ​ക്കോ​ല്‍​ദാ​നം ഇ​ന്ന് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍ നി​ര്‍​വ​ഹി​ക്കും.

അ​ഡ്വ. യു. ​എ. ല​ത്തീ​ഫ് എം​എ​ല്‍​എ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി.​എം. സു​ബൈ​ദ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് ന​ട​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​ഫി​റോ​സ് ബാ​ബു, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ടി. ​കെ ജോ​ഷി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി.​പി. മ​ണി​ക്ക​ണ്ഠ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.