മഞ്ചേരി: ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി (എംഎസിഎഫ്) സെന്ററിൽ ചായ സൽക്കാരം നടത്തി നഗരസഭ. ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും എംഎസിഎഫ് ക്ലീനാണെന്നുമുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായാണ് നഗരസഭ ഇത്തരത്തിൽ വേറിട്ട പരിപാടി സംഘടിപ്പിച്ചത്. അഡ്വ.യു.എ. ലത്തീഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മാലിന്യ സംസ്കരണ രംഗത്ത് മഞ്ചേരി നഗരസഭ നടത്തുന്ന പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ചെയർപേഴ്സൻ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു.
പാട്ടും പറച്ചിലുമായി ഹരിത കർമ സേനാംഗങ്ങളും ഒപ്പം ചേർന്നു. 50 വാർഡുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമെല്ലാം മാലിന്യം ശേഖരിക്കുന്നു. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, കുപ്പികൾ, കുപ്പിച്ചില്ലുകൾ, ഇ-മാലിന്യം എന്നിങ്ങനെ മണ്ണിൽ അലിഞ്ഞുചേരാത്ത മാലിന്യങ്ങൾ സമ്പൂർണമായും നിർമാർജനം ചെയ്യാനും പുനഃചംക്രമണത്തിലൂടെ പ്രയോജനകരമായ മറ്റ് ഉത്പന്നങ്ങളാക്കിമാറ്റാനും ശേഖരിക്കുന്നതിനുള്ളതാണ് എം.സിഎഫ് കേന്ദ്രങ്ങൾ.
നിലവിൽ 84 അംഗങ്ങളാണ് സേനാംഗങ്ങളായി ഉള്ളത്. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് പുറമെ ചെരണി, സീതിഹാജി ബസ് സ്റ്റാൻഡിന് മുകളിലും കൃഷിഭവൻ ഓഫിസിനും സമീപവും എംഎസിഎഫ് ഉണ്ട്. ഡിജെഎസ് എന്ന ഏജൻസിയുമായി സഹകരിച്ചാണ് നിലവിൽ ഹരിത കർമസേനയുടെ പ്രവർത്തനം.
വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, യാഷിക് മേച്ചേരി, എൻ.കെ. ഖൈറുന്നീസ, സി.സക്കീന, എൻ.എം. എൽസി, കൗൺസിലർമാരായ മരുന്നൻ മുഹമ്മദ്, ഹുസൈൻ മേച്ചേരി, അഷ്റഫ് കാക്കേങ്ങൽ, ഷൈമ ആക്കല, ജസീനാബി അലി, ഫാത്തിമ സുഹ്റ,
ടി. ശ്രീജ, സെക്രട്ടറി എച്ച്. സിമി, ക്ലീൻ സിറ്റി മാനേജർ ജെ.എ. നുജൂം, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. സലീം, ഹെൽത്ത് ഇൻസ്പെക്ടർമാരായ ദീപേഷ് തലക്കാട്, ടി. അബ്ദുൽ റഷീദ്, റിൽജു മോഹൻ, സി. നസ്റുദ്ധീൻ, ജില്ല ശുചിത്വ മിഷൻ അസി.കോഓഡിനേറ്റർ പി. അഖിലേഷ്, പ്രോഗ്രാം ഓഫിസർ സിറാജുദ്ധീൻ,
ഡി.ജെ.എസ് പ്രതിനിധികളായ കെ.കെ. ദിനേശ്, പി.ജംഷി, പി.എം. സാജിദ് മോൻ, കൃഷ്ണ പ്രസാദ്, ഹരിത കർമസേന കോഓഡിനേറ്റർമാരായ ഹസ്സൻക്കുട്ടി, ജംഷീർ ചിറക്കൽ, എന്നിവർ സംസാരിച്ചു.