"മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രെ സ​മൂ​ഹം അ​ക​റ്റി നി​ര്‍​ത്തു​ന്നു'
Sunday, June 30, 2024 5:16 AM IST
എ​ട​ക്ക​ര: മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​വ​രെ സ​മൂ​ഹം ചേ​ര്‍​ത്തു​പി​ടി​ക്കു​ന്ന​തി​നു പ​ക​രം പ​ല കാ​ര്യ​ങ്ങ​ളി​ല്‍ നി​ന്നും ഇ​പ്പോ​ഴും അ​ക​റ്റി​നി​ര്‍​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും ഒ​രു ചെ​റി​യ ഇ​ട​പെ​ട​ല്‍ കൊ​ണ്ടു ത​ന്നെ അ​വ​രു​ടെ ജീ​വി​ത​ത്തി​ല്‍ അ​ത്ഭു​ത​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്നും ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥേ​റി​റ്റി സെ​ക്ര​ട്ട​റി സി​വി​ല്‍ ജ​ഡ്ജ് എം. ​ഷാ​ബി​ര്‍ ഇ​ബ്രാ​ഹീം പ​റ​ഞ്ഞു.

വ​ഴി​ക്ക​ട​വ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​മ്മ്യൂ​ണി​റ്റി ഷോ​പ്പു​ക​ള്‍, ത​യ്യ​ല്‍ പ​രി​ശീ​ല​നം, വ​ല നെ​യ്ത്ത്, കൃ​ഷി മു​ത​ലാ​യ കാ​ര്യ​ങ്ങ​ള്‍ രോ​ഗി​ക​ളു​ടെ അ​ഭി​രു​ചി​ക്ക് അ​നു​സ​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ക​യും അ​തി​ല്‍ നി​ന്നും കി​ട്ടു​ന്ന വ​രു​മാ​നം അ​വ​ര്‍​ക്ക് ത​ന്നെ വീ​തി​ച്ച് കൊ​ടു​ക്കു​ക​യും ചെ​യ്യും.

വ​ഴി​ക്ക​ട​വ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഫാ​മി​ലി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ടി.​പി. റ​ഷീ​ന ഫൈ​സ​ല്‍, കോ​ഴി​ക്കോ​ട് കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ പ​രി​ച​ര​ണം കേ​ന്ദ്രം മേ​ധാ​വി പ്ര​ശാ​ന്ത് ശ​ശി​വ​ര്‍​ണ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. നാ​രോ​ക്കാ​വ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​സ്പി​സി ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ര്‍ കെ.​പി. മു​സ​ഫ​ര്‍,

വി.​കെ. മ​നോ​ജ് കു​മാ​ര്‍, എം. ​സു​ജ, ടി. ​രാ​ജേ​ഷ് കു​മാ​ര്‍, ബീ​ന പു​ളി​ച്ചു​മാ​ക്ക​ല്‍, വി.​പി. റ​സി​യ, പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍ ഗ​ഫൂ​ര്‍ പു​ളി​ക്ക​ല്‍, എം.​എം. ന​ജീ​ബ്, എം.​കെ. പ്ര​ദീ​പ്, ജാ​ബി​ര്‍ കാ​ര​ക്കോ​ട്, ഇ.​കെ. അ​മീ​ന്‍ ഹാ​ഷി​ര്‍, സ​മീ​റ മാ​മാ​ങ്ക​ര, കെ. ​ജം​ഷീ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.