ക​ർ​ഷ​ക​രി​ൽ നി​ന്നും സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം ഉ​ട​ൻ കൊ​ടു​ത്തു തീ​ർ​ക്കും: മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ
Monday, July 1, 2024 5:47 AM IST
മ​ല​പ്പു​റം: ക​ർ​ഷ​ക​രി​ൽ നി​ന്നും സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം ഉ​ട​ൻ കൊ​ടു​ത്തു തീ​ർ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. സം​ഭ​ര​ണ​ത്തി​നാ​യി നെ​ല്ല് കൈ​മാ​റി​യാ​ൽ 24 മ​ണി​ക്കൂ​റി​ന​കം പ​ണം ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കാ​നു​ള്ള സം​വി​ധാ​നം സ​ർ​ക്കാ​ർ ത​യാ​റാ​ക്കി വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

തി​രൂ​ർ ബി​പി അ​ങ്ങാ​ടി​യി​ൽ സ​പ്ലൈ​കോ​യു​ടെ കീ​ഴി​ലു​ള്ള മാ​വേ​ലി സ്റ്റോ​ർ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ആ​യി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ഇ​തൊ​ന്നും ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​തെ വി​ക​സ​ന ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​വു​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ.

അ​ർ​ഹ​മാ​യ വി​ഹി​തം ത​രാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ്. ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷം സം​സ്ഥാ​ന​ത്ത് 98 പു​തി​യ സ​പ്ലൈ​കോ ഔ​ട്ട്ലെ​റ്റു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം പു​തു​താ​യി 50 ഔ​ട്ട്‌​ലെ​റ്റു​ക​ൾ കൂ​ടി ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം​എ​ൽ​എ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ആ​ദ്യ വി​ല്പ​ന​യും കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

തി​രൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. യു. ​സൈ​നു​ദ്ദീ​ൻ, ത​ല​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. ബാ​ബു, വാ​ർ​ഡ് മെ​മ്പ​ർ മും​ത​സി​ർ ബാ​ബു, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സ​പ്ലൈ​കോ പാ​ല​ക്കാ​ട് മേ​ഖ​ലാ മാ​നേ​ജ​ർ വി.​കെ. ശ​ശി​ധ​ര​ൻ സ്വാ​ഗ​ത​വും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ എ. ​സ​ജാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കേ​ര​ള എ​സ്റ്റേ​റ്റ്, പോ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​കോ​ട് മാ​വേ​ലി സ്റ്റോ​റു​ക​ൾ സൂ​പ്പ​ർ സ്റ്റോ​റു​ക​ൾ ആ​യി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ നി​ർ​വ​ഹി​ച്ചു. കേ​ര​ള എ​സ്റ്റേ​റ്റ് മാ​വേ​ലി സൂ​പ്പ​ർ സ്റ്റോ​ർ പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ത​ങ്ക​മ്മു ആ​ദ്യ വി​ല്പ​ന ന​ട​ത്തി. ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പൊ​ന്ന​മ്മ ടീ​ച്ച​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ശൈ​ലേ​ഷ് പ​ട്ടി​ക്കാ​ട​ൻ, വാ​ർ​ഡ് മെ​മ്പ​ർ ഹ​സീ​ന സ്രാ​മ്പി​ക്ക​ൽ,

ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ് സീ​നി​യ​ർ സൂ​പ്ര​ണ്ട് ശി​വ​ദാ​സ​ൻ പി​ലാ​പ​റ​മ്പി​ൽ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സ​പ്ലൈ​കോ പാ​ല​ക്കാ​ട് മേ​ഖ​ല മാ​നേ​ജ​ർ വി.​കെ. ശ​ശി​ധ​ര​ൻ സ്വാ​ഗ​ത​വും സ​പ്ലൈ​കോ നി​ല​മ്പൂ​ർ താ​ലൂ​ക്ക് ഡി​പ്പോ മാ​നേ​ജ​ർ ഒ​റ്റ​യി​ൽ അ​ബ്ദു​ൽ അ​സീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

പോ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​കോ​ട് സ​പ്ലൈ​കോ സൂ​പ്പ​ർ സ്റ്റോ​ർ പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ണ്ടൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​സ്ക​ർ ആ​മ​യൂ​ർ ആ​ദ്യ വി​ല്പ​ന ന​ട​ത്തി. പോ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. അ​ബ്ദു​ൽ ബ​ഷീ​ർ,

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ടി. അ​ജ്മ​ൽ, പോ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ലൈ​ഖ ല​ത്തീ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൻ. എ. ​മു​ബാ​റ​ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ഭാ​ഗ്യ​ല​ക്ഷ്മി, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.