വ്യാജ സിനിമ സിഡി നിർമാണം; പ്രതിയാക്കിയയാളെ കോടതി വെറുതെ വിട്ടു
1494156
Friday, January 10, 2025 6:49 AM IST
കോവളം: പകർപ്പവകാശ നിയമം ലംഘിച്ച് നിർമിച്ച വ്യാജ സിനിമ സിഡികൾ വിതരണം നടത്തുകയും കൈവശം വെക്കുകയും ചെയ്തെന്ന കേസിൽ പിടി കൂടി കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു.
കോവളം കെഎസ് റോഡിലെ മ്യൂസിക് വീഡിയോഷോപ്പ് ഉടമ രഞ്ജിത്തിനെയാണ് നെയ്യാറ്റിൻകര ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടത്.
2011ൽ രജിസ്റ്റർ ചെയ്ത് കേടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വ്യാജ സിഡി കൾ കണ്ടെടുത്തതിൽ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടർന്നാണ് പ്രതിയാക്കിയയാളിനെ കുറ്റ വിമുക്തനാക്കിയത്.
പ്രതിക്ക് വേണ്ടി അഡ്വ. കോവളം സുരേഷ് ചന്ദ്രകുമാറാണ് കോടതിയിൽ ഹാജരായത്.