തി​രു​വ​ന​ന്ത​പു​രം: വി​ശ്വ​ക​ർ​മ ഐ​ക്യ​വേ​ദി​യു​ടെ അ​വ​കാ​ശ പ്ര​ഖ്യാ​പ​ന സം​സ്ഥാ​ന ക​ണ്‍​വ​ൻ​ഷ​ൻ ഈ ​മാ​സം 26ന് ​എ​റ​ണാ​കു​ളം അ​ധ്യാ​പ​ക ഭ​വ​നി​ൽ ന​ട​ക്കും. തദ്ദേശ തി​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​ബി​സി സം​വ​ര​ണം ന​ട​പ്പാ​ക്കു​ക, ജാ​തി സെ​ൻ​സ​സ് റി​പ്പോ​ർ​ട്ടു പു​റ​ത്തു​വി​ടു​ക,

പു​തു​താ​യി ജാ​തി സെ​ൻ​സ​സ് എ​ടു​ത്തു വി​ശ്വ​ക​ർ​മ സം​വ​ര​ണം വ​ർ​ധി​പ്പി​ക്കു​ക, ഐ​ടി​ഐ​ക​ളി​ലും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലും വി​ദ്യാ​ഭ്യാ​സ സം​വ​ര​ണം വ​ർ​ധി​പ്പി​ക്കു​ക,

സം​വ​ര​ണം ഇ​ല്ലാ​ത്ത കോ​ഴ്സു​ക​ൾ​ക്കു സം​വ​ര​ണം ന​ൽ​കു​ക, പി​എം വി​ശ്വ​ക​ർ​മ പ​ദ്ധ​തി പു​നഃ ക്ര​മീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നാ​ണു ക​ണ്‍​വ​ൻ​ഷ​നെ​ന്ന് ഐ​ക്യ​വേ​ദി ചെ​യ​ർ​മാ​ൻ കെ.​കെ. ച​ന്ദ്ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.