വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
1493912
Thursday, January 9, 2025 10:34 PM IST
കല്ലറ: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കല്ലറ പാങ്ങോട് കൊച്ചുളിയൻകോട് മുഹമ്മദിന്റെ മകൻ മുഹമ്മദ് അഫ്സൽ (19) ആണ് മരണപെട്ടത്.
ചുള്ളിമാനൂർ ഭാഗത്തുവച്ച് കഴിഞ്ഞദിവസം രാവിലെ എതിരേവന്ന വാഹനവുമായി അപകടത്തിൽപെടുകയും തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി കൊച്ചാലുംമൂട് ജമാഅത്ത് പള്ളിയിൽ കബറടക്കം നടത്തി.