ഓടകളിൽ മാലിന്യം കെട്ടിനിൽക്കുന്നതായി പരാതി
1494149
Friday, January 10, 2025 6:48 AM IST
പേരൂർക്കട: വഴയിലയ്ക്കു സമീപം വേറ്റിക്കോണം പ്രദേശത്തെ ഓടകൾ ശോച്യാവസ്ഥയിൽ. ഏറെക്കുറേ പ്രദേശത്തെ ഓടകളിൽ പലതും മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നതായി നാട്ടുകാർ ആരോപിക്കുന്നു. മലിനജലം കെട്ടിക്കിടക്കാൻ തുടങ്ങിയതോടെ പ്രദേശത്ത് കൊതുക് ശല്യം വർധിച്ചതായും നാട്ടുകാർ പറയുന്നു.
ജനവാസ മേഖലയ്ക്കു സമീപത്തെ ഓടകളിലാണ് മാലിന്യം നിക്ഷേപിക്കുന്നതും മലിനജലം കെട്ടിക്കിടക്കുകയും ചെയ്യുന്നത്.
സമീപത്തെ വീടുകളിൽ പനിബാധിതതരുടെ എണ്ണം വർധിക്കുന്നതായും നാട്ടുകാർ പറയുന്നു. മലിനജലം കെട്ടിനിൽകുന്ന ഓടകൾക്ക് മൂടിയില്ലെന്നതും നാട്ടുകാർ പരാതിയായി പറയുന്നു. വിഷയത്തിൽ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.