റോഡരികിൽ മാലിന്യം തള്ളുന്നതായി പരാതി
1493858
Thursday, January 9, 2025 6:13 AM IST
വെള്ളറട: കൂവക്കര കോട്ടയംവിള റോഡുവക്കില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഹോട്ടല്‍ മാലിന്യവും, വീടുകളിലെ മാലിന്യവും പ്ലാസ്റ്റിക് കവറില്‍ ശേഖരിച്ച് ഉപേക്ഷിക്കുന്നതായി പരാതി. നിക്ഷേപിച്ച മലിന്യം തെരുവ് നായ്ക്കള്‍ കടിച്ച് കീറിപ്രദേശത്ത് ദുര്‍ഗന്ധം വമിക്കുകയാണ് .
ഇത് കാരണം പരിസരവാസികള്‍ക്കും, ഇതു വഴിയുള്ള യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാവുകയാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് അധികൃതർ ഇടപെട്ട് നിരീക്ഷണ കാമറ സ്ഥാപിച്ച് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.