ക്രിമിനല്‍ക്കേസ് പ്രതി പിടിയില്‍
1493856
Thursday, January 9, 2025 6:13 AM IST
പേരൂര്‍ക്കട: ക്രിമിനല്‍ക്കേസ് പ്രതിയെ വട്ടിയൂര്‍ക്കാവ് പോലിസ് പിടികൂടി. കാഞ്ഞിരംപാറ ശിവോദയം ആശുപത്രിക്കു സമീപം കരുത്തോട് ലെയിന്‍ ശാരദ ഭവനില്‍ കൊച്ചുമോന് എന്നുവിളിക്കുന്ന രാജേഷ് (28) ആണ് പിടിയിലായത്. കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് ലംഘിച്ചതിനും പോലീസ് ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തിയതിനുമാണ് അറസ്റ്റ്.
കാഞ്ഞിരംപാറ വി.കെ. പാപ്പന് നഗറില്‍ ഒരു വീട്ടില്‍ ഇയാള്‍ അതിക്രമം നടത്തിയതറിഞ്ഞ് എത്തിയ വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ എസ്ഐ അനില്‍കുമാറിനെയാണ് പ്രതി ആക്രമിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.