തി​രു​വ​ന​ന്ത​പു​രം: അ​റു​പ​ത്തി മൂ​ന്നാ​മ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം മി​ക​ച്ച പി​ന്തു​ണ​യാ​ണ് ന​ൽ​കി​യ​തെ​ന്നും അ​തി​നു അ​ന​ന്ത​പു​രി നി​വാ​സി​ക​ൾ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും പൊ​തു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി വാ​ർ​ത്താ​കു​റി​പ്പിൽ അ​റി​യി​ച്ചു. എ​ല്ലാ അ​ർ​ഥ​ത്തി​ലും സ​മ്പൂ​ർ​ണ വി​ജ​യ​മാ​യി​രു​ന്നു ക​ലോ​ത്സ​വം.

ഒ​രു പ​രാ​തി പോ​ലു​മി​ല്ലാ​തെ​യാ​ണ് മേ​ള കൊ​ടി​യി​റ​ങ്ങു​ന്ന​ത്. മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച 19 ക​മ്മി​റ്റി​ക​ളും ഒ​ന്നി​നൊ​ന്നു മെ​ച്ച​മാ​യി പ്ര​വ​ർ​ത്തി​ച്ചു. മി​ക​ച്ച ക​ലാ​സൃ​ഷ്ടി​ക​ളാ​ണ് കു​ട്ടി​ക​ൾ കാ​ഴ്ച വ​ച്ച​ത്. ലു​ക​ൾ കു​റ​ഞ്ഞ ക​ലോ​ത്സ​വം എ​ന്ന നി​ല​യി​ലും ഈ ​ക​ലോ​ത്സ​വം മി​ക​ച്ചു നി​ന്നു. കൃ​ത്യ​സ​മ​യ​ത്തു മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങാ​നും പൂ​ർ​ത്തി​യാ​ക്കാ​നും സാ​ധി​ച്ചു.