വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
1493913
Thursday, January 9, 2025 10:34 PM IST
തിരുവല്ലം: തിരുവല്ലത്തിനു സമീപം പൂങ്കുളത്ത് വയോധികന്റെ മൃതദേഹം വീടിന്റെ മുകളിലത്തെ നിലയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.
തിരുവല്ലം വില്ലേജില്‍ പൂങ്കുളം വാര്‍ഡില്‍ മുനാബര് പബ്ലിക് സ്കൂളിനു സമീപം പേറയില്വിള ടി.സി - 58 /80 മനോജ് ഭവനില്‍ മണിയന്റെ (60) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയായി രുന്നു സംഭവം പുറത്തറിഞ്ഞത്.
വീട്ടില്‍ മണിയനും ഭാര്യ വസന്തയും മാത്രമാണു താമസിക്കുന്നത്. ഏറെ നേരം കഴിഞ്ഞും മണിയനെ കാണാത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചശേഷം തീകൊളുത്തിയതാകാമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. മരണകാരണം അറിവായിട്ടില്ല. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. തിരുവല്ലം പോലീസ് കേസെടുത്തു.