തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ് അ​ത്‌​ല​റ്റി​ക് മീ​റ്റ് നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യം, യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും.

മെ​ഡി​ക്ക​ൽ കോ​ള​ജ്, ന​ഴ്സിം​ഗ് കോ​ള​ജ്, ഡെ​ന്‍റ​ൽ കോ​ള​ജ്, ആ​യു​ർ​വേ​ദ കോ​ള​ജ്, ഫാ​ർ​മ​സി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 1500 കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​റ്റ​ന്നാ​ൾ വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മേ​ൽ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്യും.