വ​ഴ​യി​ല-​പ​ഴ​കു​റ്റി നാ​ലു​വ​രി​പാ​ത നി​ര്‍​മാ​ണം ഓഗ​സ്റ്റി​ൽ ആ​രം​ഭി​ക്കും: മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍
Tuesday, June 25, 2024 5:21 AM IST
നെ​ടു​മ​ങ്ങാ​ട് : വ​ഴ​യി​ല-​പ​ഴ​കു​റ്റി നാ​ലു​വ​രി​പാ​ത നി​ര്‍​മാ​ണം ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍. വ​ഴ​യി​ല മു​ത​ല്‍ പ​ഴ​കു​റ്റി വ​രെ 9.5 കി​ലോ മീ​റ്റ​റും നെ​ടു​മ​ങ്ങാ​ട് ഠൗ​ണി​ല്‍ പ​ഴ​കു​റ്റി പെ​ട്രോ​ള്‍ പ​മ്പ് ജം​ഗ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ച്ച് ക​ച്ചേ​രി ന​ട വ​ഴി 11-ാം ക​ല്ലു വ​രെ​യു​ള്ള 1.240 കി​ലോ മീ​റ്റ​ർ ഉ​ള്‍​പ്പെ​ടെ 11.240 കി.​മീ റോ​ഡാ​ണ് നാ​ലു​വ​രി പാ​ത​യാ​ക്കു​ന്ന​ത്.

പ​ദ്ധ​തി​ക്കാ​യി 928.8 കോ​ടി രൂ​പ കി​ഫ്ബി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 15 മീ​റ്റ​ർ ടാ​റിം​ഗും ര​ണ്ട് മീ​റ്റ​ർ മീ​ഡി​യ​നും ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ര​ണ്ട് മീ​റ്റ​ർ വീ​തി​യി​ല്‍ യൂ​ട്ടി​ലി​റ്റി സ്പേ​സും ഉ​ള്‍​പ്പെ​ടെ 21 മീ​റ്റ​റി​ലാ​ണ് റോ​ഡ് നി​ര്‍​മി​ക്കു​ന്ന​ത്.

മു​ന്ന് റീ​ച്ചു​ക​ളി​ലാ​യാ​ണ് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​ത്. ആ​ദ്യ റീ​ച്ചാ​യ വ​ഴ​യി​ല മു​ത​ല്‍ കെ​ല്‍​ട്രോ​ണ്‍ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള നാ​ലു കി​ലോ മീ​റ്റ​ര്‍ സി​വി​ല്‍ വ​ര്‍​ക്കും പാ​ല​വും 79.4 കോ​ടി രൂ​പ​യ്ക്കും ക​ര​കു​ളം ഫ്ലൈ ​ഓ​വ​ര്‍ 50 കോ​ടി രൂ​പ​യ്ക്കും ടെ​ണ്ട​ര്‍ ചെ​യ്ത​തി​രു​ന്നു.

വ​ര്‍​ക്കു​ക​ള്‍ ടെ​ണ്ട​ര്‍ അം​ഗീ​കാ​ര​ത്തി​നാ​യി സ​ര്‍​ക്കാ​രി​ലെ​ത്തി​യി​ട്ടു​ണ്ട്. ഉ​ട​ന്‍ അം​ഗീ​കാ​രം ല​ഭ്യ​മാ​കും. ആ​ദ്യ റീ​ച്ചി​ല്‍ പേ​രൂ​ര്‍​ക്ക​ട, ക​ര​കു​ളം വി​ല്ലേ​ജു​ക​ളി​ല്‍ നി​ന്നാ​യി ഏ​ഴ് ഏ​ക്ക​ര്‍ 81 സെ​ന്‍റ് ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. 201 ഭൂ​ഉ​ട​മ​ക​ള്‍​ക്കു​ള്ള പു​ന​ര​ധി​വാ​സ​ത്തി​നും പു​ന​സ്ഥാ​പ​ന​ത്തി​നു​മാ​യി 117,77,40,869/- രൂ​പ വി​ത​ര​ണം ചെ​യ്തു.

ഇ​നി 64 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് തു​ക വി​ത​ര​ണം ചെ​യ്യാ​നു​ള്ള​ത്. റീ​ച്ച് ര​ണ്ട് കെ​ല്‍​ട്രോ​ണ്‍ ജം​ഗ്ഷ​ന്‍ - വാ​ളി​ക്കോ​ട് ജം​ഗ്ഷ​ന്‍ വ​രെ​യും റീ​ച്ച് മു​ന്ന് വാ​ളി​ക്കോ​ട് പ​ഴ​കു​റ്റി പ​മ്പ് ജം​ഗ്ഷ​ൻ ക​ച്ചേ​രി ന​ട11-ാം ക​ല്ല് വ​രെ​യു​മാ​ണ്.