ഗാ​ന്ധി​യ​ന്‍ പി.​ഗോ​പി​നാ​ഥ​ൻ​നാ​യ​ര്‍ പു​ര​സ്കാ​രം ഡോ. ​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്
Tuesday, June 25, 2024 5:21 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ഗാ​ന്ധി​യ​ന്‍ പി.​ഗോ​പി​നാ​ഥ​ൻ​നാ​യ​രു​ടെ സ്മ​ര​ണാ​ർ​ഥം പി. ​ഗോ​പി​നാ​ഥ​ൻ​നാ​യ​ർ നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ ആ​ന്‍​ഡ് പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം ഏ​ർ​പ്പെ​ടു​ത്തി​യ മു​തി​ർ​ന്ന ഗാ​ന്ധി​മാ​ർ​ഗ്ഗ പ്ര​വ​ർ​ത്ത​ക​നു​ള്ള പ്ര​ഥ​മ പു​ര​സ്കാ​രം കേ​ര​ള ഗാ​ന്ധി സ്മാ​ര​ക നി​ധി ചെ​യ​ർ​മാ​ൻ ഡോ. ​എ​ൻ. രാ​ധാ​കൃ​ഷ​ണ​ന് സ​മ്മാ​നി​ക്കാ​ന്‍ ഫൗ​ണ്ടേ​ഷ​ൻ ജ​ഡ്ജിം​ഗ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

അ​ന്പ​തി​നാ​യി​ര​ത്തി​യൊ​ന്ന് രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പു​ര​സ്കാ​രം. പ്ര​ധാ​ന​മ​ന്ത്രി ചെ​യ​ർ​മാ​നാ​യു​ള്ള ഡ​ൽ​ഹി ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി​യു​ടെ ഡ​യ​റ​ക്ട​റാ​യും ഗാ​ന്ധി ഗ്രാം ​യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സി​ല​റാ​യും ഡോ. ​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.


എ​ഴു​പ​തി​ല​ധി​കം യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ വി​സി​റ്റിം​ഗ് പ്ര​ഫ​സ​റാ​യും പ്ര​വ​ര്‍​ത്തി​ച്ചു. എ​ൽ. സ​ര​സ്വ​തി​യ​മ്മ, പ്ര​ഫ. സി. ​ഗോ​പി​നാ​ഥ്, അ​ഡ്വ. ആ​ർ. ഹ​രി​ഗോ​പാ​ൽ, എ​ൻ.​ആ​ർ.​സി.​നാ​യ​ർ, സു​ശീ​ല​ൻ​നാ​യ​ർ. എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ ജ​ഡ്ജിം​ഗ് ക​മ്മ​റ്റി​യാ​ണ് പു​ര​സ്കാ​ര ജേ​താ​വി​നെ തീ​രു​മാ​നി​ച്ച​തെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി. ​ജ​യ​ച​ന്ദ്ര​ൻ​നാ​യ​ർ കൂ​ട്ടി​ച്ചേ​ര്‍​ത്തു.