ഇ​ല​ക്ട്രി​ക് കാ​ർ ഓ​ട​യി​ലേ​ക്ക് മ​റി​ഞ്ഞു
Tuesday, June 25, 2024 4:59 AM IST
നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര മു​ള്ളി​ല​വ​ൻ​മൂ​ടി​ന് സ​മീ​പം ഇ​ല​ക്ട്രി​ക് കാ​ർ ഓ​ട​യി​ലേ​ക്ക് മ​റി​ഞ്ഞു. മു​ള്ളി​ല​വ​ൻ​മു​ടി​നും മൈ​ല​മൂ​ടി​നും ഇ​ട​യ്ക്കു​ള്ള വ​ള​വി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2:30ഓ​ടെ​യാ​ണ് സം​ഭ​വം.
പു​തു​കു​ള​ങ്ങ​ര സ്വ​ദേ​ശി ര​ജീ​ഷും മ​ക​നും സ​ഞ്ച​രി​ച്ച ഇ​ല​ക്ട്രി​ക് കാ​ർ ആ​ണ് ഓ​ട​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്.

കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ർ ഓ​ട​യി​ലേ​ക്ക് പ​തി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ആ​ൾ അ​പാ​യം ഇ​ല്ല.