സം​സ്ക​ര​ണ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, June 25, 2024 4:59 AM IST
നെ​ടു​മ​ങ്ങാ​ട്: ക്ഷീ​ര ഉ​ത്പാ​ദ​ന​ത്തി​ലൂ​ടെ ജീ​വി​തം സു​ര​ക്ഷി​ത​മാ​ക്കി​യ ക​ർ​ഷ​ക​ർ നാ​ട്ടി​ന് അ​ഭി​മാ​ന​മാ​ണെ​ന്ന് മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി . നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മൊ​ബൈ​ൽ ചാ​ണ​ക സം​സ്ക​ര​ണ യൂ​ണി​റ്റും ഫെ​ർ​ട്ടി​ഗേ​ഷ​ൻ യൂ​ണി​റ്റും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യ ആ​സൂ​ത്ര​ണ വാ​ർ​ഷി​ക പ​ദ്ധ​തി 2023 - 24ൽ ​ഉ​ൾ​പ്പെ​ടു​ത്തി 23 ല​ക്ഷം രൂ​പ​യും പ​ദ്ധ​തി വി​ഹി​ത​മാ​യ 17 ല​ക്ഷം രൂ​പ​യും ജൈ​വ​ഗ്രാ​മം ഗു​ണ​ഭോ​ക്തൃ വി​ഹി​ത​വും ഉ​ൾ​പ്പെ​ടെ 40 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മൊ​ബൈ​ൽ ചാ​ണ​ക സം​സ്ക​ര​ണ യൂ​ണി​റ്റ്, ഫെ​ർ​ട്ടി​ഗേ​ഷ​ൻ യൂ​ണി​റ്റ് എ​ന്നീ നൂ​ത​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യ​ത്.