പോ​ലീ​സു​കാ​ര​ൻ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Monday, June 24, 2024 10:11 PM IST
പൂ​ന്തു​റ: പോ​ലീ​സു​കാ​ര​നെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സി​റ്റി ട്രാ​ഫി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് യൂ​ണി​റ്റി​ല്‍ (നോ​ര്‍​ത്ത്) ജോ​ലി നോ​ക്കി വ​രു​ന്ന സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ മ​ദ​ന​കു​മാ​റി​നെ (37)യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

പൂ​ന്തു​റ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ (സി-2)​ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ദ​ന​കു​മാ​റി​നെ തൂ​ങ്ങി മി​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പാ​റ​ശാ​ല പ​ര​ശു​വ​യ്ക്ക​ല്‍ സ്വ​ദേ​ശി​യാ​ണ്. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ട് ദി​വ​സ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള​ള​താ​യി പൂ​ന്തു​റ പോ​ലീ​സ് പ​റ​ഞ്ഞു. അ​ഞ്ചു മാ​സ​ത്തോ​ള​മാ​യി മ​ദ​ന​കു​മാ​ര്‍ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം.

മ​ര​ണ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. വി​വാ​ഹി​ത​നാ​ണ്. മൃ​ത​ദേ​ഹം ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ എ​ആ​ര്‍ ക്യാ​മ്പി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്കു കൊ​ണ്ട് പോ​യി. പൂ​ന്തു​റ പോ​ലീ​സ് മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.